Asianet News MalayalamAsianet News Malayalam

നോർക്ക റൂട്ട്‌സ് കേയ്‌സ് പ്രവാസി പുനരധിവാസ പദ്ധതി; തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (KASE) ന്റെ മികവിന്റെ കേന്ദ്രമായ അങ്കമാലിയിലുള്ള എസ്‌പോയർ അക്കാദമിയിലായിരിക്കും പരിശീലനം. 

can apply for Norka Routes Case Expatriate Rehabilitation Project
Author
Trivandrum, First Published Jan 12, 2021, 9:07 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ  തിരിച്ചെത്തിയ പ്രവാസിൾക്ക്  നാട്ടിലോ, വിദേശത്തോ,  ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം.  ഓയിൽ  & ഗ്യാസ് മേഖലയിൽ  തൊഴിൽ  നേടുന്നതിനാവശ്യമായ ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, പൈപ്പ് ഫാബ്രിക്കേഷൻ / ഫിറ്റർ, ടിഗ്/ ആർക്ക് വെൽഡർ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (KASE) ന്റെ മികവിന്റെ കേന്ദ്രമായ അങ്കമാലിയിലുള്ള എസ്‌പോയർ അക്കാദമിയിലായിരിക്കും പരിശീലനം. 

പരിശീലന തുകയുടെ 75 ശതമാനം നോർക്ക  വഹിക്കും. 40 ദിവസം നീണ്ടു നിൽക്കുന്ന  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ നേടാം. വിദേശത്ത് രണ്ടോ അധിലധികമോ വർഷം  പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് 9072572998, 0484 2455959 (ഓഫീസ് സമയം)  admin@eramskills.in എന്നിവയിൽ  ബന്ധപ്പെടുക.

Follow Us:
Download App:
  • android
  • ios