Asianet News MalayalamAsianet News Malayalam

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസില്‍ 7236 അധ്യാപക ഒഴിവുകള്‍; ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 24

ദില്ലി സര്‍ക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 
 

can apply for teacher vacancies in delhi subordinate service
Author
Delhi, First Published May 28, 2021, 3:07 PM IST

ദില്ലി: ദില്ലി സര്‍ക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. 

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ഹിന്ദി)-1107: മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എം.ഐ.എല്‍.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എല്‍. പഠിച്ച ബി.എ. അല്ലെങ്കില്‍ തത്തുല്യം. എം.ഐ.എല്‍. ബിരുദം അല്ലെങ്കില്‍ ഹിന്ദി സാഹിത്യ സമ്മേളന്‍ പ്രയാഗില്‍നിന്ന് സാഹിത്യ രത്തന്‍. ടീച്ചിങ്ങില്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പരിജ്ഞാനവും സി.ബി.എസ്.ഇ. നല്‍കുന്ന സി.ടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്. 

ട്രെയിന്‍സ് ഗ്രാജുവേറ്റ് ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്)-1864, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (മാത്സ്)-2155, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)-1131: ബിരുദം അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, നാച്ചുറല്‍/ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം. ഫിസിക്‌സ്/കെമിസ്ട്രി/ബയോളജി/ബോട്ടണി/സുവോളജി വിഷയം പഠിച്ചവര്‍ക്ക് ടി.ജി.ടി. (നാച്ചുറല്‍ സയന്‍സ്/ഫിസിക്കല്‍ സയന്‍സ്) തസ്തികയിലേക്കും ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഇക്കണോമിക്‌സ്/ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ജ്യോഗ്രഫി/സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കും അപേക്ഷിക്കാം. ട്രെയിനിങ് എജുക്കേഷന്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കും. ഹിന്ദി പരിജ്ഞാനവും സി.ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്. 

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ബംഗാളി)-1 (മെയില്‍): മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എം.ഐ.എല്‍.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എല്‍. പഠിച്ച ബി.എ. അല്ലെങ്കില്‍ തത്തുല്യം എം.ഐ.എല്‍. ബിരുദം. അല്ലെങ്കില്‍ ഹിന്ദി സാഹിത്യ സമ്മേളന്‍ പ്രയാഗില്‍നിന്ന് സാഹിത്യ രത്തന്‍. ടീച്ചിങ്ങില്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പരിജ്ഞാനവും സി.ബി.എസ്.ഇ. നല്‍കുന്ന സി.ടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്. 

അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)-1: സീനിയര്‍ സെക്കന്‍ഡറി അല്ലങ്കില്‍ തത്തുല്യം. 2 വര്‍ഷത്തെ എലമെന്ററി എജുക്കേഷന്‍ ഡിപ്ലോമ/നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എലമെന്ററി എജുക്കേഷന്‍/സ്പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ. അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷത്തെ എലമെന്ററി എജുക്കേഷന്‍ ഡിപ്ലോമയും: 30 വയസ്സ്. 

അസിസ്റ്റന്റ് ടീച്ചര്‍ (നഴ്സറി)-74: സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യം. നഴ്സറി ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. സെക്കന്‍ഡറി ലെവലില്‍ ഹിന്ദി പഠിച്ചിരിക്കണം: 30 വയസ്സ്. 

ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്-278: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും: 18-27 വയസ്സ്. 

കൗണ്‍സിലര്‍-50: സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദം. കൗണ്‍സിലിങ് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സൈക്കോളജി/കൗണ്‍സിലിങ് സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദാനന്തരബിരുദം. ഹിന്ദി സെക്കന്‍ഡറിതലത്തില്‍ വിഷയമായി പഠിച്ചിരിക്കണം. ക്ലിനിക്കല്‍ സൈക്കോളജി എം.ഫില്‍ അഭിലഷണീയം: 30 വയസ്സ്. 

ഹെഡ് ക്ലാര്‍ക്ക്-12: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും: 30 വയസ്സ്. 

അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)-120: പ്ലസ്ടു പാസ്. രണ്ട് വര്‍ഷത്തെ പ്രൈമറി എജുക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഇ.ടി.ഇ./ജെ.ബി.ടി./ഡി.ഐ.ഇ.ടി./ബി.ഇ.ഐ.എഡ്. സര്‍ട്ടിഫിക്കറ്റ്. പത്താം ക്ലാസ്സില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. സി.ടെറ്റ് പാസായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.: 30 വയസ്സ്.

പത്വാരി-10: ബിരുദം അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ പ്രൊഫിഷന്‍സിയും ഉര്‍ദു/ഹിന്ദി പരിജ്ഞാനവും അഭിലഷണീയം: 21-27 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി dsssb.delhi.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 24.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios