Asianet News MalayalamAsianet News Malayalam

ലിറ്റിൽ കൈറ്റ്സ് അംഗത്വം: അപേക്ഷിക്കാനുള്ള സമയം നാളെ വരെ

അഭിരുചി പരീക്ഷയിൽ നാൽപത് ശതമാനത്തിലധികം മാർക്ക് നേടുന്നവരിൽ നിന്നും മികച്ച നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്.

can apply till tomorrow for little kites membership
Author
Trivandrum, First Published Mar 30, 2021, 9:35 AM IST

തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടാനുള്ള അപേക്ഷ മാർച്ച് 31നകം നൽകണം. അപേക്ഷകർ മെയ് ആദ്യവാരം സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷ എഴുതണം. അഭിരുചി പരീക്ഷയിൽ നാൽപത് ശതമാനത്തിലധികം മാർക്ക് നേടുന്നവരിൽ നിന്നും മികച്ച നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്.

അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ ഐസിടി പാഠപുസ്തകം, എട്ടാം ക്ലാസിലെ ഫസ്റ്റ്ബെൽ ഐസിടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ്, റീസണിംഗ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അഭിരുചി പരീക്ഷ. പരീക്ഷയ്ക്കുള്ള പരിശീലനം ഇന്ന് മുതൽ മൂന്ന് എപ്പിസോഡുകളായി ഫസ്റ്റ്ബെൽ എട്ടാം ക്ലാസിൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.

അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ വഴി വിദ്യാർത്ഥികൾക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ ‘എ ഗ്രേഡ്’ ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios