തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020-23 രണ്ടാംപാദ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഐഡിയ രജിസ്‌ട്രേഷൻ 18ന് രാവിലെ പത്ത് മുതൽ  https://yip.kerala.gov.in ൽ ലഭിക്കും. 31വരെ രജിസ്റ്റർ ചെയ്യാം. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നോർമൽ ഇന്നൊവേഷൻ ട്രാക്ക് ചലഞ്ച് പ്രകാരം സെലക്ഷൻ നടന്നുവരുന്നു.