Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പരീക്ഷ: അന്തിമ തീരുമാനം രണ്ട് ദിവസത്തിലുള്ളിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

കൊവിഡിന്റെ അടക്കം പശ്ചാത്തലത്തിൽ ഇത് കണക്കിലെടുത്ത് പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്  അഭിഭാഷകയായ മമത ശർമയാണ് ഹർജി നൽകിയത്.

cbse exam Final decision will be taken in two days
Author
Delhi, First Published May 31, 2021, 12:09 PM IST

ദില്ലി: അനിശ്ചിതത്വത്തിലായ സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന്  കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അന്തിമ തീരുമാനം വ്യാഴ്ച്ചക്കുള്ളിൽ അറിയിക്കാൻ കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഹർജി വ്യാഴ്ച്ചത്തേക്ക് മാറ്റി.

കൊവിഡിന്റെ അടക്കം പശ്ചാത്തലത്തിൽ ഇത് കണക്കിലെടുത്ത് പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യനിർണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്  അഭിഭാഷകയായ മമത ശർമയാണ് ഹർജി നൽകിയത്.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. 

Follow Us:
Download App:
  • android
  • ios