ദില്ലി: കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം ഇന്ന്. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ഇക്കാര്യം ഇന്ന് പ്രഖ്യാപിക്കുമെന് സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 

കുട്ടികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസ്സിലാക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണിയ്ക്ക് പരിഗണിക്കാനായി മാറ്റി. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താനായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം മഹാരാഷ്ട്ര, ദില്ലി, ഒഡീഷ സംസ്ഥാനങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. 

Also Read: കൊവിഡ് ആശങ്കയിൽ തലസ്ഥാനം, പത്തുദിവസത്തേക്ക് കർശന നിയന്ത്രണം