പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പ്രഖ്യാപിച്ചു. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്
ദില്ലി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഇനിയും നടക്കാനുള്ള പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ നടക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പ്രഖ്യാപിച്ചു. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നെന്നു രമേശ് പൊക്രിയാൽ പറഞ്ഞു. ഓഗസ്റ്റിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Scroll to load tweet…
Scroll to load tweet…
