Asianet News MalayalamAsianet News Malayalam

ബാലസാഹിത്യ പുരസ്‌കാരം: കൃതികൾ സ്വീകരിക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി

 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്.  20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

children literature prize application extended
Author
Trivandrum, First Published Sep 19, 2020, 8:39 AM IST

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020 വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ സമർപ്പിക്കുന്നതിനുള്ള തിയതി 30 വരെ നീട്ടി.  2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്.  20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  കഥ/ നോവൽ, കവിത, നാടകം, വിവർത്തനം/ പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ/ പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം. മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല.  അവർക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികൾ അയക്കാം.

പാലാ കെ.എം. മാത്യു ബാലസാഹിത്യ പുരസ്‌കാരത്തിനും കൃതികൾ ക്ഷണിച്ചു.  60,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.  ഈ വർഷം കഥ/ നോവൽ വിഭാഗത്തിലുള്ള രചകളാണ് അവാർഡിന് പരിഗണിക്കുക.   പരിഷ്‌കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കില്ല. പുസ്തകത്തിന്റെ നാല് പ്രതികൾ വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ സെപ്റ്റംബർ 30ന് മുമ്പ് ലഭിക്കണം.

Follow Us:
Download App:
  • android
  • ios