Asianet News MalayalamAsianet News Malayalam

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ  വെബ്‌സൈറ്റിൽ ലഭിക്കും.

civil service exam training Kerala state civil service academy
Author
Trivandrum, First Published Apr 2, 2022, 9:50 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ (kerala state civil service academy) പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി 2023ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് (civil service exam) അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 22ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ 24ന് രാവിലെ 11 മുതൽ ഒന്നുവരെ അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർസ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2665489, 8848346005, 9846715386, 9645988778, 9746007504.

Follow Us:
Download App:
  • android
  • ios