Asianet News MalayalamAsianet News Malayalam

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: ആനുകൂല്യത്തിന് ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

അപേക്ഷകർ കേരളാ സിവിൽ സർവ്വീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവരും നോൺ ക്രിമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം. 

Civil Service Exam Training: Minority candidates can apply for the benefit
Author
Trivandrum, First Published Dec 30, 2020, 8:39 AM IST

തിരുവനന്തപുരം: സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോർത്ഥികൾക്ക് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റൽ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നൽകുന്നത്.  

അപേക്ഷകർ കേരളാ സിവിൽ സർവ്വീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്-പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവരും നോൺ ക്രിമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളിൽ ഫീസ് അടച്ചതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം. 

അപേക്ഷകരുടെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്.  ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും.  80 ശതമാനം അനുകൂല്യം മുസ്ലീം വിദ്യാർത്ഥികൾക്കും, 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്കുമായിരിക്കും.  അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  www.minoritywelfare.kerala.gov.in ൽ  ഓൺലൈനായി 2021 ജനുവരി 15 വരെ അപേക്ഷിക്കാം. ഫോൺ: 0471 2300524.

Follow Us:
Download App:
  • android
  • ios