ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന സിവിൽ സർവീസസ് പരീക്ഷയിലെ വിജയികൾക്കുള്ള അഭിമുഖം ഏപ്രിൽ 26മുതൽ ആരംഭിക്കും. പ്രധാന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് യാത്ര ചിലവ് അനുവദിക്കും. ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് ഉദ്യോഗാർഥികൾക്ക് തിരികെ നൽകും. വിമാന ടിക്കറ്റിന്റെ കോപ്പിയും ബോർഡിങ് പാസും സമർപ്പിക്കണം. രാജ്യത്ത് ആകെ 2046 പേരാണ് അഭിമുഖത്തിന് അർഹത നേടിയത്. ഏപ്രിൽ 26 മുതൽ ജൂൺ 18 വരെയാണ് അഭിമുഖം. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങളും അഭിമുഖത്തിന് ഹാജരാകേണ്ട തിയതി സമയം എന്നീ വിവരങ്ങളും യു.പി.എസ്. സിയുടെ upsc.gov.in വെബ്സൈറ്റ് വഴി ലഭിക്കും.