Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഫോണില്ല, ഇനിയും ക്ലാസ് കളയാനാവില്ല; പ്രളയബാധിത മേഖലയില്‍ നിന്ന് വള്ളത്തില്‍ സ്കൂളിലെത്തി സന്ധ്യ

മൊബൈല്‍ ഫോണോ ഇന്‍റര്‍നെറ്റ് സൌകര്യമോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ ഈ പതിനൊന്നാം ക്ലാസുകാരിക്ക് സാധിച്ചിരുന്നില്ല

class 11 student Sandhya Sahani rows a boat daily to reach her school since she dont have any option to attend online class
Author
Bahrampur, First Published Sep 8, 2021, 10:54 PM IST

കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ച് ചില സംസ്ഥാനങ്ങള്‍ ഇതിനോടകം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വീടിരിക്കുന്ന മേഖലയെ പ്രളയം ബാധിച്ചിട്ടും സന്ധ്യ സാഹ്നിയെ സ്കൂളിലേക്ക് എത്തിക്കുന്നത് വീട്ടിലെ ദയനീയ അവസ്ഥയാണ്. മൊബൈല്‍ ഫോണോ ഇന്‍റര്‍നെറ്റ് സൌകര്യമോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യമായി പങ്കെടുക്കാന്‍ ഈ പതിനൊന്നാം ക്ലാസുകാരിക്ക് സാധിച്ചിരുന്നില്ല.

ഉത്തര്‍ പ്രദേശിലെ ഖോരക്പൂറിലാണ് സന്ധ്യ സാഹ്നിയുള്ളത്. സ്കൂള്‍ തുറന്നത് സന്ധ്യയ്ക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇതിനിടയിലാണ് വീടിരിക്കുന്ന മേഖല വെള്ളപ്പൊക്കം നേരിടേണ്ടി വരുന്നത്. സ്കൂള്‍ തുറന്ന സ്ഥിതിക്ക് ഇനി എന്തുവന്നാലും ക്ലാസുകള്‍ നഷ്ടമാക്കാന്‍ പറ്റില്ലെന്ന തീരുമാനത്തേത്തുടര്‍ന്ന് ഒറ്റയക്ക് വള്ളം തുഴഞ്ഞാണ് സന്ധ്യ ഇപ്പോള്‍ ദിവസേന സ്കൂളിലെത്തുന്നത്.

തടിപ്പണിക്കാരനാണ് സന്ധ്യയുടെ പിതാവ്.  ഓണ്‍ലൈന്‍ ക്ലാസുകളുടെ പോരായ്മകളേക്കുറിച്ച്  രാജ്യ വ്യാപക ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് സന്ധ്യ സാഹ്നി പോരായ്മകളുടെ ഉദാഹരണമായി നമ്മുക്ക് മുന്നിലെത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios