ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സംസ്‌കൃതംസാഹിത്യം, സംസ്‌കൃതംവേദാന്തം, സംസ്‌കൃതംവ്യാകരണം, സംസ്‌കൃതംന്യായം, സംസ്‌കൃതംജനറല്‍, സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, സ്‌കള്‍പ്ചര്‍ എന്നീ ബിരുദപ്രോഗ്രാമുകളിലേക്കും ഡിപ്ലോമ പ്രോഗ്രാമായ ആയുര്‍വേദ പഞ്ചകര്‍മയിലേക്കുമാണ് പ്രവേശനം. www.ssusonline.org വഴി അപേക്ഷിക്കാം. അവസാനതീയതി: ഓഗസ്റ്റ് 24. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ 27-നു മുന്‍പ് ലഭിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona