Asianet News MalayalamAsianet News Malayalam

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം; അവസാന തിയതി ജനുവരി 20

തൊടുപുഴയിലുള്ള ഇടുക്കി റീജിയണൽ ഓഫീസിലും, കണ്ണൂരിലുള്ള റീജിയണൽ ഓഫീസിലുമാണ് ഒഴിവുകൾ. നിശ്ചിത യോഗ്യതയുള്ള സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.
 

deputation appointment in jalanidhi
Author
Trivandrum, First Published Dec 23, 2020, 9:50 AM IST


തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജലവിതരണം ശുചിത്വ പദ്ധതിയായ ജലനിധിയുടെ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. തൊടുപുഴയിലുള്ള ഇടുക്കി റീജിയണൽ ഓഫീസിലും, കണ്ണൂരിലുള്ള റീജിയണൽ ഓഫീസിലുമാണ് ഒഴിവുകൾ. നിശ്ചിത യോഗ്യതയുള്ള സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.

10 വർഷം ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവർത്തി പരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭികാമ്യം. സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എൻജിനിയർ/ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 20.

Follow Us:
Download App:
  • android
  • ios