സർക്കാർ സ്ഥാപനങ്ങളിൽ/സർവകലാശാലകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ/സർവകലാശാലകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. ശമ്പള സ്കെയിൽ: അക്കാദമിക് ലെവൽ 13 എ പ്രകാരം 131400/-. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ ഒ സി, കെ എസ് ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ എന്നിവ സഹിതം രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി പി ഒ, എറണാകുളം-683 574 എന്ന വിലാസത്തിൽ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.