ഹാൾ ടിക്കറ്റ് ജൂലൈ ഒമ്പത് മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2, കെ.ജി ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് ഒ.എം.ആർ പരീക്ഷ തൃശ്ശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ജൂലൈ 25ന് നടത്തും. ഹാൾ ടിക്കറ്റ് ജൂലൈ ഒമ്പത് മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിശദാംശങ്ങൾക്ക് വെബ്‌സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.