Asianet News MalayalamAsianet News Malayalam

പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കാൻ പാടില്ല

 2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയിൽ നിന്നൊഴിവാക്കണം എന്നാണ് ചട്ടം. ഇതേ നിയമം ഇനി മുതൽ ഹ​യർസെക്കന്ററിക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. 

do not punish students
Author
Trivandrum, First Published Mar 14, 2020, 11:12 AM IST

തിരുവനന്തപുരം: കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതൽ ഹയർസെക്കന്ററിക്ക് കൂടി ബാധകം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയിൽ നിന്നൊഴിവാക്കണം എന്നാണ് ചട്ടം. ഇതേ നിയമം ഇനി മുതൽ ഹ​യർസെക്കന്ററിക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും വ്യവസ്ഥ ലംഘിക്കുന്നവരെ സർവ്വീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios