അർഹതനിർണ്ണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. 

തിരുവനന്തപുരം: കേരളത്തിനകത്ത് വിവിധ നേഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുമായുള്ള മേഴ്‌സി ചാൻസിനു വേണ്ടിയുള്ള അർഹതനിർണ്ണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.nursingcouncil.kerala.gov.in.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona