ദില്ലി: നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ 100 എന്‍ജിനീയര്‍ ഒഴിവ്. രണ്ടുവര്‍ഷത്തെ കരാര്‍നിയമനമായിരിക്കും. ഡല്‍ഹി, ഒഡിഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. 

എന്‍ജിനീയര്‍- 100: സിവില്‍ -80 (ജനറല്‍-34, ഒ.ബി.സി.-20, എസ്.സി.-13, എസ്.ടി.-6, ഇ.ഡബ്ല്യു.എസ്.-7);  60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്. എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് മതി. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇലക്ട്രിക്കല്‍-20 (ജനറല്‍-10, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1); യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് മതി. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

35 വയസ്സ് ആണ് പ്രായപരിധി. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 500 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോം General Manager (HRM), NBCC (I) Limited, NBCC Bhawan, 2nd Floor, Corporate Office, Near Lodhi Hotel, Lodhi Road, New Delhi-110003 എന്ന വിലാസത്തില്‍ അയയ്ക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.