കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലേയും ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബർ 28ന് ഉച്ചക്ക് 12 മണിക്ക് മുൻപായി അതത് കേന്ദ്രങ്ങളില്‍ പ്രവേശനം നേടണം. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലേയും ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബർ 28ന് ഉച്ചക്ക് 12 മണിക്ക് മുൻപായി അതത് കേന്ദ്രങ്ങളില്‍ പ്രവേശനം നേടണം. നേരത്തെ ഓപ്ഷന്‍ നല്‍കാത്ത ഇടങ്ങളിലും ഒഴിവനുസരിച്ച് പ്രവേശനം ഉണ്ടാകും. ഒഴിവുകളുടെ എണ്ണം, കാറ്റഗറി, കോളജ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.വിവരങ്ങള്‍ക്ക് admission.uoc.ac.in

സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ബി.എസ്‌.സി. ഐ.ടി. പഠിക്കാം

2021 അധ്യയന വര്‍ഷം മുതല്‍ പാലക്കാട് (0491 2573568), പേരാമ്പ്ര പുതുക്കാട് (0480 2751888) മുട്ടില്‍ (04936 205902) ജോണ്‍ മത്തായി സെന്റര്‍ തൃശ്ശൂര്‍ (0487 2384377) എന്നിവിടങ്ങളിലെ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളിലെ (സി.സി.എസ്.ഐ.ടി.) ബി.എസ് സി. ഐ.ടി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30 വരെ അതത് കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

സെപ്തംബര്‍ 27 ന് നടത്താനിരുന്ന 2020/2019 പ്രവേശനം, 2012-2018 പ്രവേശനം 2020 നവംബറിലെ ഒന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 28-ന് 11.30 മുതല്‍ 4.30 വരെ നടക്കും
കാലിക്കറ്റ് സര്‍വ്വകലാശാല 2020, 2019,പ്രവേശനം ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി 2020 നവംബര്‍ 2020 യൂണിറ്ററി ഡിഗ്രി(ത്രിവത്സരം, 2015 സ്‌കീം), നംവബര്‍ 2020 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ പരീക്ഷയും 2015-2018 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്റി പരീക്ഷയും പുതുക്കിയ തിയതി പ്രകാരം 28ന് നടത്തും.

പരീക്ഷാ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വ്വകലാശാല 2021 ഏപ്രില്‍ രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ ബിഎഡ് (ഹിയറിങ് ആന്റ് ഇംപയര്‍മെന്റ് 2015 സിലബസ് 2018 പ്രേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ സെപ്തംബര്‍ 25 മതുല്‍ ഒക്‌ടോബര്‍ അഞ്ച്‌വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ ഏഴ് വരെയും രജിസ്റ്റര്‍ ചെയ്യാം.
2021 ഏപ്രില്‍ രണ്ടാം സെമസ്റ്റര്‍ ബിഎഡ് (രണ്ട് വര്‍ഷ) 2017 പ്രവേശനം റഗുലര്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പിഴയില്ലാതെ ഒക്‌ടോബര്‍ ഏഴ് വരെയും , 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 11 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റര്‍ ചെയ്യാം.

പഠനവകുപ്പിലെ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല പഠന വകുപ്പിലെ 2021 ഏപ്രില്‍ നാലാം സെമസ്റ്റര്‍ (സിസിഎസ്എസ്-പിജി) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് സെപ്തംബര്‍ 27ന്റെ മാറ്റി വെച്ച എംഎസ്.സി അപ്ലൈഡ് സൈക്കോളജിയുടെ പരീക്ഷ സെപ്തംബര്‍ 28നും എം.എല്‍ഐഎസ്‌സിയുടെ പരീക്ഷ ഒക്‌ടോബര്‍ ഒന്നിനും നടക്കും.

കൊവിഡ് സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന ബിഎ/ബികോം/ബിഎസ് സി ആന്റ് അപ്ലൈഡ് സബ്ജക്ട്‌സ് (സിയുസിബിസിഎസ്എസ് യൂജി, അഫിലിയേറ്റഡ് കോളേജ്, എസ്ഡിഇ, പ്രൈവറ്റ്) നംവബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ , ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഒക്‌ടോബര്‍ ആറിന് കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസില്‍നടക്കും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാലിക്കറ്റ് സര്‍വ്വകലാശാല 2021 ഏപ്രില്‍ ആറാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് യൂജി, അഫിലിയേറ്റഡ് കോളേജുകളിലെ (2016 മുതല്‍ 2018 വരെ പ്രവേശനം) റഗുലര്‍/സ്പ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് കോവിഡ് സ്പെഷല്‍ പരീക്ഷ ഒക്‌ടോബര്‍ ആറിന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.