Asianet News MalayalamAsianet News Malayalam

പരീക്ഷാ തീയതികളിൽ മാറ്റം, കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ...

പരീക്ഷാ ഫലം, പരീക്ഷാ തീയതികളിലെ മാറ്റം, അറിയാം കാലിക്കറ്റ് യൂണിവേഴ്സിറ്റി വിജ്ഞാപനം...

exams postponed Calicut university notifications
Author
First Published Oct 4, 2022, 9:10 AM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒക്ടോബര്‍ 12ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷ ഒക്ടോബര്‍ 13ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി എസ് സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് (ഡബ്ള്‍ മെയിന്‍) സിബിസിഎസ്എസ് - യുജി റഗുലര്‍ നവംബര്‍ 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം എസ്‌ സി ഹ്യൂമണ്‍ ഫിസിയോളജി സിസിഎസ്എസ് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പത്താം സെമസ്റ്റര്‍ ബി ആര്‍ക് റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം  പ്രസിദ്ധീകരിച്ചു.

എം കോം എസ് ഡി ഇ ഹാള്‍ടിക്കറ്റ് പുതുക്കി

എസ് ഡി ഇ രണ്ടാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2021 പരീക്ഷക്ക് പുതുക്കിയ ഹാള്‍ടിക്കറ്റ് ഒക്ടോബര്‍ നാല് മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

ബി വോക് പരീക്ഷാ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

ഒന്നാം സെമസ്റ്റര്‍ ബി വോക്. സിബിസിഎസ്എസ് യുജി റഗുലര്‍ നവംബര്‍ 2021 (2021 പ്രവേശനം) പരീക്ഷക്ക് പിഴയില്ലാതെ ഒക്ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ ഒക്ടാബര്‍ 19 വരെയും രജിസ്റ്റര്‍ ചെയ്യാം

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ ബി എസ് സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് (ഡബിള്‍ മെയിന്‍ സി ബി സി എസ് എസ്-യുജി റഗുലര്‍  നവംബര്‍ 2020 ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ഒക്ടോബര്‍ ആറ് വരെയും 170 രൂപ പിഴയോടെ  എട്ട് വരെയും  രജിസ്റ്റര്‍ ചെയ്യാം.  പരീക്ഷ 13-ന് തുടങ്ങും.

Follow Us:
Download App:
  • android
  • ios