Asianet News MalayalamAsianet News Malayalam

'റാങ്ക് അപ്രതീക്ഷിതം; കംപ്യൂട്ടർ സയൻസിൽ റിസർച്ച് ചെയ്യണം'; എഞ്ചിനീയറിം​ഗിന് ഒന്നാം റാങ്കുമായി ഫായിസ്

'വളരെയധികം സന്തോഷം തോന്നുന്നു. നല്ലൊരു കോളേജിൽ ചേരണം. കംപ്യൂട്ടർ സയൻസ് എടുക്കണം. പണ്ടുമുതലേ കംപ്യൂട്ടൽ സയൻസിനോട് ഇഷ്ടമാ'ണെന്നും ഫായിസ് 

Faiz Hashim from vadakkanchery got first rank in engineering entrance exam
Author
Trivandrum, First Published Oct 7, 2021, 3:47 PM IST

തിരുവനന്തപുരം: എഞ്ചിനീയറിം​ഗ് പരീക്ഷ (Engineering Exam) യിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്ന വടക്കാഞ്ചേരി സ്വദേശി ഫായിസ് ഹാഷിമിന് (Faiz Hashim) കംപ്യൂട്ടർ സയൻസിൽ ​ഗവേഷണം (Research) നടത്താനാണ് ഇഷ്ടം. റാങ്ക്പട്ടികയിൽ ഉറ്റസുഹൃത്തും ഇടംപിടിച്ചതിന്റെ സന്തോഷത്തിലും കൂടിയാണ് ഫായിസ്. ഈ റാങ്ക് പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും പത്തിനുള്ളിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഫായിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'വളരെയധികം സന്തോഷം തോന്നുന്നു. നല്ലൊരു കോളേജിൽ ചേരണം. കംപ്യൂട്ടർ സയൻസ് എടുക്കണം. പണ്ടുമുതലേ കംപ്യൂട്ടൽ സയൻസിനോട് ഇഷ്ടമാ'ണെന്നും ഫായിസ് കൂട്ടിച്ചേർത്തു. 

'മാത്‍സ് പഠിക്കാനും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ആ ഫീൽഡിലേക്ക് പോകാനാണ് കൂടുതൽ താത്പര്യം. ഫാർമസി പരീക്ഷയിൽ റാങ്ക് നേടിയ ഫാരിസ് തൃശൂർ സ്വദേശിയും ഫയാസിന്റെ ഉറ്റസുഹൃത്തുമാണ്. ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു എന്ന് ഫായിസ് പറയുന്നു. എക്സാം കഴിഞ്ഞിട്ടും പരസ്പരം ചാറ്റൊക്കെ ചെയ്യും. കംപ്യൂട്ടർ സയൻസിൽ തുടർപഠനത്തിനൊരുങ്ങുകയാണ് ഫായിസ് ഹാഷിം. ഫാർമസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തൃശൂർ സ്വദേശി ഫാരിസ് അബ്ദുൾ നാസറാണ്. 'ഉറങ്ങി എഴുന്നേറ്റപ്പോള്‍ അത്ഭുതം സംഭവിച്ചതായിട്ടാണ് തോന്നിയത്' എന്നായിരുന്നു റാങ്ക് നേട്ടത്തെക്കുറിച്ച് ഫാരിസിന്‍റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios