Asianet News MalayalamAsianet News Malayalam

കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം; ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർഥികൾക്ക് അവസരം

 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്. 

free K mat training in KIKMA
Author
Trivandrum, First Published Jun 11, 2021, 10:13 AM IST

തിരുവനന്തപുരം: ജൂലായ് 30, 31 തിയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്  അഞ്ച് ലൈവ് ടെസ്റ്റുകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്. സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക.  രജിസ്‌ട്രേഷൻ ലിങ്ക്  http://bit.ly/kmatmockregistration കൂടുതൽ വിവരങ്ങൾക്ക് 8548618290, 9188001600

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios