Asianet News MalayalamAsianet News Malayalam

ബിരുദതല പരീക്ഷ: ചോദ്യങ്ങൾ മലയാളത്തിലാക്കാൻ പിഎസ്‍സി

ഉദ്യോഗാര്‍ഥികളില്‍നിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളംപേര്‍ രംഗത്തുവന്നിട്ടുണ്ട്.

graduate level exams will be held in malayalam
Author
Trivandrum, First Published May 14, 2020, 9:44 AM IST

തിരുവനന്തപുരം: ബിരുദതല പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ കൂടി മലയാളത്തിലാക്കാൻ പിഎസ്‍‍സി യോ​ഗം തീരുമാനിച്ചു. തമിഴ്, കന്നഡ ഭാഷകളിലും ചോദ്യങ്ങൾ ലഭ്യമാക്കും. മലയാളത്തിനു പുറമെ തമിഴ്/ കന്നഡ മാധ്യമങ്ങളിലും ചോദ്യങ്ങള്‍ ലഭ്യമാകുമെന്ന് പി.എസ്.സി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജു വഴി അറിയിച്ചു. എന്നാല്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തു വന്നിട്ടുണ്ട്.

പി.എസ്.സി നിലവില്‍ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകള്‍ക്ക് തീരുമാനം ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബാധകമാണെങ്കില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള യൂണിഫോം സര്‍വീസ് പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭിക്കും. നി​ല​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ യോ​ഗ്യ​ത​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്കാ​ണ് മ​ല​യാ​ള​ത്തി​ൽ ചോ​ദ്യ​ങ്ങൾ നൽകുന്നത്.

ഇ​തി​നു ​പു​റ​മെ ഒ​രേ യോ​ഗ്യ​ത​യു​ള്ള ത​സ്തി​ക​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​രു​മി​ച്ച് ന​ട​ത്താ​നും ര​ണ്ടാം​ ഘ​ട്ട​ത്തി​ൽ ത​സ്തി​ക​ക്ക് അ​നു​സൃ​ത​മാ​യി പ​രീ​ക്ഷ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ഇ​തു​വ​ഴി പ​രീ​ക്ഷ​ക​ളു​ടെ ചെ​ല​വ് കു​റ​ക്കാ​മെ​ന്നും ഓ​രോ ത​സ്തി​ക​ക്കും അ​നു​യോ​ജ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും പി.​എ​സ്.​സി വി​ല​യി​രു​ത്തി.
 

Follow Us:
Download App:
  • android
  • ios