Asianet News MalayalamAsianet News Malayalam

കേരള സർവകലാശാല കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് കോളജ് മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം

കോളജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം അപേക്ഷിക്കണം.
 

Graduate students of Kerala University Colleges can now apply for college transfer
Author
Kottayam, First Published Apr 20, 2021, 10:06 AM IST

കോട്ടയം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അദ്ധ്യയന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം അപേക്ഷിക്കണം.

പഠിക്കുന്ന കോളജിലെ പ്രിൻസിപ്പാളിന്റെ ശുപാർശയോടെ 1050/- രൂപ ഫീസ് അടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളജിൽ മെയ് 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/- രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി മെയ് 12. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത തീയതിക്ക്
ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

Follow Us:
Download App:
  • android
  • ios