തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു. ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ  (പവർ ഇലക്‌ട്രോണിക്‌സ്/ ഡ്രൈവ്‌സ്-ൽ എം.ടെക് ബിരുദവും അഭികാമ്യം) 11ന് രാവിലെ 9ന് സ്‌ക്രീനിങ്ങ് ടെസ്റ്റ്/ അഭിമുഖത്തിനായി കോളേജിൽ നേരിട്ടെത്തണം. ഫോൺ: 0471-2300484.