Asianet News MalayalamAsianet News Malayalam

നഴ്സിം​ഗ് ഐടിഐ വിദ്യാർത്ഥികൾക്ക് മാസ് പ്രമോഷൻ നൽകാൻ തീരുമാനിച്ച് ​ഗുജറാത്ത് സർക്കാർ

നഴ്സിം​ഗ്, ഐടിഐ വിദ്യാർത്ഥികൾക്ക് അവസാന വർഷ പരീക്ഷ നടത്താമെന്നും മറ്റ് സെമസ്റ്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എല്ലാവർക്കും പ്രമോഷൻ നൽകാമെന്നും​ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. 

gujarat government decided to give mass promotion to ITI students
Author
Gujarat, First Published Jun 9, 2021, 1:43 PM IST

ഗുജറാത്ത്: സംസ്ഥാനത്തെ നഴ്സിം​ഗ്, ഐടിഐ വിദ്യാർത്ഥികൾക്ക്  എല്ലാവർക്കും മാസ് പ്രമോഷൻ നൽകാനുള്ള തീരുമാനവുമായി ​ഗുജറാത്ത് സർക്കാർ. അവസാന വർഷ വിദ്യാർത്ഥികൾക്ക് ഒഴികെ മറ്റ് വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം. നഴ്സിം​ഗ്, ഐടിഐ വിദ്യാർത്ഥികൾക്ക് അവസാന വർഷ പരീക്ഷ നടത്താമെന്നും മറ്റ് സെമസ്റ്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എല്ലാവർക്കും പ്രമോഷൻ നൽകാമെന്നും​ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. 

വിജയ് രൂപാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും റദ്ദാക്കാനുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിം​ഗ്, ചീഫ് സെക്രട്ടറി അനിൽ മുകിം, ഊർജ്ജമന്ത്രി സൗരഭ് പട്ടേൽ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും യോ​ഗത്തിൽ അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios