Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ: സ്ക്രൈബിനെ വേണ്ടവരും കോവിഡ് ബാധിതരും മുൻകൂട്ടി അറിയിക്കണം

ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. 

Guruvayur Devaswom LD Clerk Exam
Author
Trivandrum, First Published Jan 5, 2021, 1:01 PM IST

തിരുവനന്തപുരം: ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് (കാറ്റഗറി നമ്പർ 23/2020) പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ്‌സോൺ, ഇതര സംസ്ഥാനം, വിദേശം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരും വിവരം പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി 9497690008, പരീക്ഷകൺട്രോളർ: 8547700068) അറിയിക്കണം. മാത്രമല്ല,  പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ (40 ശതമാനത്തിനു മുകളിൽ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തിയതിക്ക് രണ്ട് ദിവസം മുൻപെങ്കിലും റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ  (kdrbtvm@gmail.com) മുഖേന അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.  

ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനൊടൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്' എന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്നവർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കൂ.
 

Follow Us:
Download App:
  • android
  • ios