തിരുവനന്തപുരം: 2019 ഡിസംബറിൽ നടന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റ്, സ്‌കോർ ഷീറ്റ് എന്നിവ പരീക്ഷാ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ എത്തിയതായി ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു. തുല്യതാ പരീക്ഷാർത്ഥികൾക്ക് പ്രിൻസിപ്പൽമാരിൽ നിന്നും സർട്ടിഫിക്കറ്റ്, സ്‌കോർ ഷീറ്റ് എന്നിവ നവംബർ 27 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈപ്പറ്റാം. 2019 ജൂലൈയിലെ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് സ്‌കോർഷീറ്റ് ഇനിയും കൈപ്പറ്റാത്ത പരീക്ഷാർത്ഥികൾ അതും പ്രിൻസിപ്പൽമാരിൽ നിന്നും കൈപ്പറ്റണം.