Asianet News MalayalamAsianet News Malayalam

ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബർ 22 മുതൽ

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. 

higher secondary improvement examination
Author
Trivandrum, First Published Aug 22, 2020, 8:36 AM IST

തിരുവന്തപുരം: ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി/ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്തംബർ 22ന് ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. 

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളും സെപ്റ്റംബർ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in  ൽ പ്രസിദ്ധീകരിക്കും. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

ഡി.എൽ.എഡ്. പരീക്ഷ സെപ്റ്റംബർ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.

Follow Us:
Download App:
  • android
  • ios