Asianet News MalayalamAsianet News Malayalam

ഹയർസെക്കൻഡറി സേ, ഇംപൂവ്മെന്റ് പരീക്ഷ: ഓ​ഗസ്റ്റ് 3 വരെ സമയം നീട്ടി

സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃ സ്കൂളിൽ പിഴയില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ഓഗസ്റ്റ് 3 ആണ്. 

Higher Secondary SAY or Improvement Exam date extended  till August 3
Author
Trivandrum, First Published Jul 31, 2021, 1:16 PM IST

തിരുവനന്തപുരം: ഓഗസ്റ്റിൽ നടക്കുന്ന ഹയർസെക്കൻഡറി സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി നൽകി. പരീക്ഷാഫീസ് ഓഗസ്റ്റ് 3 വരെ സ്വീകരിക്കും. സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃ സ്കൂളിൽ പിഴയില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ഓഗസ്റ്റ് 3 ആണ്. 600 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. അതത് സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടക്കേണ്ട തീയതി ഓഗസ്റ്റ് 6 ആണ്. ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതിയും ഓഗസ്റ്റ് 6 ആണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios