Asianet News MalayalamAsianet News Malayalam

എംജി സര്‍വകലാശാലയിലെ ബിഎസ്‌സി നഴ്‌സിങ് ഫൈനല്‍ പരീക്ഷ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

പയ്യന്നൂര്‍ സ്വദേശി അക്ഷയ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മൂന്നു തവണ പരീക്ഷക്ക് ടൈംടേബിള്‍ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ചു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല ഇതേ കോഴ്‌സിനുള്ള പരീക്ഷ  ജൂണ്‍ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി പരാതിയില്‍ പറയുന്നു.
 

Human right commission intervenes MG University BSc Nursing Exam
Author
Thiruvananthapuram, First Published Jun 10, 2021, 5:58 PM IST

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴില്‍ ബിഎസ്‌സി നഴ്‌സിങ്  പഠനം പൂര്‍ത്തിയാക്കിയ 300 ഓളം വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ജൂണില്‍ നടത്തണമെന്ന ആവശ്യം പരിശോധിച്ച്  വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എംജി സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണം. 

പയ്യന്നൂര്‍ സ്വദേശി അക്ഷയ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മൂന്നു തവണ പരീക്ഷക്ക് ടൈംടേബിള്‍ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ചു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല ഇതേ കോഴ്‌സിനുള്ള പരീക്ഷ  ജൂണ്‍ 21 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി പരാതിയില്‍ പറയുന്നു. 

സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അനുമതിയോടെയാണ് ആരോഗ്യ സര്‍വകലാശാലാ പരീക്ഷ നടത്തുന്നത്. എന്നാല്‍ എംജി സര്‍വകലാശാലക്ക് പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്ന്  പരാതിയില്‍ പറയുന്നു. എംജി സര്‍വകലാശാലക്കും 21 ന് തന്നെ പരീക്ഷ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios