Asianet News MalayalamAsianet News Malayalam

​ഗോവ ഷിപ്പ്‍യാർഡിൽ നൂറിലധികം ഒഴിവുകൾ; പത്താംക്ലാസുകാർക്കും അവസരം; ഓൺലൈൻ അപേക്ഷ ജൂൺ 4 വരെ

പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 137 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനം.

hundreds of vacancies in goa shipyard
Author
Delhi, First Published May 12, 2021, 3:14 PM IST

ദില്ലി: പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 137 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനം.

ജനറല്‍ ഫിറ്റര്‍- 5: ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ഐ.ടി.ഐ. ആന്‍ഡ് എന്‍.സി.ടി.വി.ടി./ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.

ഇലക്ട്രിക്കല്‍ മെക്കാനിക്- 1: പത്താംക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. യും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും വയര്‍മാന്‍ ലൈസന്‍സും അഭിലഷണീയം.

കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ് (മുംബൈ ഓഫീസ്)- 1: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറന്‍സ്)- 3: രണ്ടുവര്‍ഷത്തെ ഷിപ് ബില്‍ഡിങ്/മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി അഭിലഷണീയം.

അണ്‍സ്‌കില്‍ഡ്- 25: പത്താംക്ലാസും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഐ.ടി. ഐ.ക്കാര്‍ക്ക് മുന്‍ഗണന.

എഫ്.ആര്‍.പി. ലാമിനേറ്റര്‍- 5: രണ്ടുവര്‍ഷത്തെ ഷിപ്ബില്‍ഡിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാര്‍ഡുകളില്‍ എവിടെയെങ്കിലും പ്രവര്‍ത്തിച്ചുള്ള പരിചയം.

ഇ.ഒ.ടി. ക്രെയിന്‍ ഓപ്പറേറ്റര്‍- 10: പത്താംക്ലാസും ഐ.ടി.ഐ.യും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

വെല്‍ഡര്‍- 26: വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. ആന്‍ഡ് എന്‍.സി.ടി.വി.ടി./ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.

ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം.

സ്ട്രക്ചറല്‍ ഫിറ്റര്‍- 42: സ്ട്രക്ചറല്‍ ഫിറ്റര്‍/ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. ആന്‍ഡ് എന്‍.സി.ടി.വി.ടി. സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാര്‍ഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം.

നഴ്‌സ്- 3: ബി.എസ്സി. നഴ്‌സിങ്/ രണ്ടുവര്‍ഷത്തെ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. റീജണല്‍ ലാംഗ്വേജ് അറിഞ്ഞിരിക്കണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍)- മുംബൈ ഓഫീസ്- 2: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഷിപ്പ്ബില്‍ഡിങ്/ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍/ലോജിസ്റ്റിക്‌സ്/പര്‍ച്ചേസ്/സപ്ലെ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍/യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സ്റ്റോര്‍സ്)- 5: രണ്ടുവര്‍ഷത്തെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഷിപ്ബില്‍ഡിങ്/പ്രൊഡക്ഷന്‍/ഫാബ്രിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍/ ലോജിസ്റ്റിക്‌സ്/പര്‍ച്ചേസ്/സപ്ലേ ചെയിന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍/ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

ട്രെയിനി ഖലാസി- 9: പത്താംക്ലാസും ഫിറ്റര്‍/ഫിറ്റര്‍ ജനറല്‍ ട്രേഡില്‍ ഐ.ടി.ഐയും. ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് പരിശീലനമുള്ളവര്‍ക്ക് മുന്‍ഗണന. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.goashipyard.in കാണുക ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ നാല്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios