ദില്ലി: വിവിധ എയിംസുകളിലായി അധ്യാപകരുടെയും ജൂനിയർ റെസിഡന്റുമാരുടെയും ഒഴിവുകളുണ്ട്. ആകെയുള്ള 384 ഒഴിവുകളിൽ അധ്യാപകരുടെ 190 ഒഴിവുകളും ജൂനിയർ റെസിഡന്റുമാരുടെ 194 ഒഴിവുകളുമാണുള്ളത്. 

ദില്ലി എയിംസിൽ ജൂനിയർ റെസിഡന്റ് തസ്തികയിൽ 194 ഒഴിവുകളുണ്ട്. ഒഴിവുകൾ: എമർജൻസി മെഡിസിൻ- 76, എമർജൻസി മെഡിസിൻ (ട്രോമാകെയർ)- 12, സർജറി (ട്രോമാസെന്റർ- 31, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി- 8, കാർഡിയാക് റേഡിയോളജി- 1, കാർഡിയോളജി- 1, കമ്യൂണിറ്റി മെഡിസിൻ- 4, സി.ടി.വി.എസ്.- 1, ഡെർമറ്റോളജി- 1, ഇ.എച്ച്.എസ്.- 3, ലാബ് മെഡിസിൻ- 2, നെഫ്രോളജി- 3, ന്യൂറോളജി- 1, ന്യൂറോസർജറി (ട്രോമാ സെന്റർ)- 5, ന്യൂറോറേഡിയോളജി- 2, ഓർത്തോപീഡിക്സ് (ട്രോമാ സെന്റർ)- 4, പീഡിയാട്രിക്സ് (കാഷ്വാലിറ്റി)- 5, സൈക്യാട്രി- 6, റേഡിയോളജി (ട്രോമാസെന്റർ)- 1, റേഡിയോ തെറാപ്പി- 6, റിയോമാറ്റോളജി- 2, ബ്ലഡ് ബാങ്ക്- 11, ഡെന്റൽ സർജറി + സി.ഡി. ഇ.ആർ.- 8. അവസാന തീയതി: ഡിസംബർ 10. വിവരങ്ങൾക്ക്: www.aiimsexams.org

പശ്ചിമ ബംഗാളിലെ കല്യാണിയിലെ എയിംസിൽ 172 അധ്യാപക തസ്തികകളിൽ ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. ഒഴിവുകൾ: പ്രൊഫസർ- 27, അഡീഷണൽ പ്രൊഫസർ- 22, അസോസിയേറ്റ് പ്രൊഫസർ- 31, അസിസ്റ്റന്റ് പ്രൊഫസർ- 69. കോളേജ് ഓഫ് നഴ്സിങ്ങിലെ ഒഴിവുകൾ: പ്രൊഫസർ കം പ്രിൻസിപ്പൽ- 1, അസോസിയേറ്റ് പ്രൊഫസർ- 2, ലക്ചറർ ഇൻ നഴ്സിങ്- 3, ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ- 17. അവസാന തീയതി: ജനുവരി നാല്. വിവരങ്ങൾക്ക്: www.aiimskalyani.edu.in

ഛത്തീസ്ഗഢിലെ റായ്പുർ എയിംസിൽ 18 ഒഴിവുകളുണ്ട്. വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് ഒഴിവുകൾ. 11 മാസത്തേക്കാണ് നിയമനം. അവസാന തീയതി ഡിസംബർ 18. വിവരങ്ങൾക്ക്: www.aiimsraipur.edu.in