പരീക്ഷ എന്ന് നടക്കുമെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ വന്നിട്ടില്ല.

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകള്‍ വേണമോ വേണ്ടയോ എന്ന ആശങ്ക ഉയർന്നത്. ഈ ബോര്‍ഡുകള്‍ക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍ നിലവിൽ ആശയക്കുഴപ്പത്തിലാണ്. പരീക്ഷ എന്ന് നടക്കുമെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ വന്നിട്ടില്ല.