ദില്ലി: കമ്പനി സെക്രട്ടറീസ് എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ.ടി) ഫലം പ്രസിദ്ധീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് icsi.edu എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവംബർ 21, 22 തീയതികളിലാണ് പരീക്ഷ നടത്തിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് 45 അധിക കേന്ദ്രങ്ങൾ കൂടി അനുവദിച്ചായിരുന്നു പരീക്ഷ. ആകെ 200 മാർക്കിന്റെ പരീക്ഷയിൽ വിജയിക്കാൻ ഓരോ പേപ്പറിലും 40 ശതമാനം മാർക്കും ആകെ 50 മാർക്കുമാണ് വേണ്ടിയിരുന്നത്.