Asianet News MalayalamAsianet News Malayalam

ഇഗ്നോ പ്രവേശനം: പ്ലസ് ടു വിജയികള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 31

ബിരുദ പ്രോഗ്രാമുകള്‍ക്കു പുറമെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ലഭ്യമാണ്. 

ignou admission plus two winners can apply
Author
Trivandrum, First Published Jul 21, 2020, 10:35 AM IST

തിരുവനന്തപുരം: വിവിധ ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് പ്രോഗ്രാമുകളിലേക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)  അപേക്ഷ ക്ഷണിച്ചു. വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്ന പന്ത്രണ്ടാം ക്ലാസ് വിജയികള്‍ക്കും അപേക്ഷിക്കാം. ഡിസ്റ്റന്‍സ് പ്രോഗ്രാമുകള്‍ക്ക് പ്രത്യേക പ്രായപരിധിയില്ല. പ്ലസ്ടുവിനു ശേഷം ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ് മേഖലകളിലായി വിവിധ കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്.

ബിരുദ തലത്തില്‍ ടൂറിസം സ്റ്റഡീസ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, ആന്ത്രോപോളജി, ഇംഗ്ലിഷ്, ഹിന്ദി, ടൂറിസം മാനേജ്‌മെന്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ് ഉള്‍പ്പടെ വിവിധ കോഴ്‌സുകള്‍ ലഭ്യമാണ്. ബിരുദ പ്രോഗ്രാമുകള്‍ക്കു പുറമെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും https://ignouadmission.samarth.edu.in സന്ദര്‍ശിക്കുക. ജൂലൈ 31 ആണ് അവസാന തീയതി. 

Follow Us:
Download App:
  • android
  • ios