ദില്ലി: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാവ വിവിധ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചു. ഫലം ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഫലം പരിശോധിക്കാന്‍ ഇഗ്നോയുടെ ignou.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് കാണാം. അത് ക്ലിക്ക് ചെയ്യുമ്പോള്‍ കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള വിന്‍ഡോ ഓപ്പണ്‍ ആകും. അവിടെ രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. റിസല്‍ട്ട് പേജ് തുറക്കപ്പെടും. ഈ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.

ഇഗ്നോയുടെ ജൂണ്‍ ടേം എന്‍ഡ് എക്‌സാമിനേഷന്റെ ഗ്രേഡ് കാര്‍ഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.സി.എ, എം.സി.എ, എം.പി, എം.പി.ബി, ബി.ഡി.പി, ബി.എ, ബി.കോം, ബി.എസ്.സി, അസോസിയേറ്റ് പ്രോഗ്രാം തുടങ്ങിയവയുടെ ഗ്രേഡ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.