അപേക്ഷകൾ www.ihrdadmissions.org വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം
കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തിൽ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ihrdadmissions.org വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.
പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്ക് രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്‌ക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും) മേയ് 30 രാവിലെ 10 മണി മുതൽ അപേക്ഷ ഓൺലൈനായി എസ്ബിഐ കളക്ട് മുഖേന ഫീസ് അടച്ച് സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.


