മോഡൽ ഫിനിഷിങ് സ്‌കൂളിൽ 6 മാസം/ 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, പി.ജി.ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡിവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മോഡൽ ഫിനിഷിങ് സ്‌കൂളിൽ 6 മാസം/ 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, പി.ജി.ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. സൗകര്യപ്രദമായ സമയങ്ങളിൽ ഓൺലൈനിൽ ഉൾപ്പടെ ക്ലാസുകൾ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്‌കൂൾ, തിരുവനന്തപുരം (സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാംപസ്, പി.എം.ജി, ജംഗ്ഷൻ, തിരുവനന്തപുരം- 33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയോ ആകാം. കൂടുതൽ വിവരങ്ങൾക്ക്: 9567298330, 0471 2307733 എന്നീ നമ്പറുകളില്‍ വിളിക്കാം. വെബ്സൈറ്റ്: www.ihrdadmissions.org. അവസാന തീയതി ഡിസംബർ 31.
