Asianet News MalayalamAsianet News Malayalam

ഐ.എച്ച്.ആര്‍.ഡി ബിരുദാനന്തര ബിരുദ പ്രവേശനം

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം.

ihrd post graduation admission
Author
Kozhikode, First Published Sep 5, 2020, 9:05 AM IST

കോഴിക്കോട്:  ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വാഴക്കാട്, വട്ടംകുളം, മുതുവല്ലൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വഴി  അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. 

ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളജുകളില്‍ അപേക്ഷിക്കാം. 
 

Follow Us:
Download App:
  • android
  • ios