Asianet News MalayalamAsianet News Malayalam

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം

അപേക്ഷകർക്ക് 2021 ജൂൺ ഒന്നിന് 16 വയസ്സു തികഞ്ഞിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

IHRD technical higher secondary eighth  class admission
Author
Trivandrum, First Published Mar 27, 2021, 10:47 AM IST

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂർ (04842347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തൽമണ്ണ (04933225086), കോട്ടയം പുതുപ്പള്ളി (04812351485), ഇടുക്കി  പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755), പത്തനംതിട്ട മല്ലപ്പള്ളി (04692680574) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ 2021-22 അദ്ധ്യയനവർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് 2021 ജൂൺ ഒന്നിന് 16 വയസ്സു തികഞ്ഞിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.  ihrd.kerala.gov.in/thss ൽ അപേക്ഷകൾ ഓൺലൈനായി നൽകാം. രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. 2021-22 വർഷത്തെ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ ഒൻപതിന് വൈകുന്നേരം നാല് വരെ നൽകാം.
 

Follow Us:
Download App:
  • android
  • ios