Asianet News MalayalamAsianet News Malayalam

പുനർമൂല്യനിർണയ ഫലങ്ങൾ, ഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കാലിക്കറ്റ് സർവകലാശാല എംഎസ് സി ഫുഡ് സയൻസ് ആന്റ് ടെൿനോളജി ഒന്നാംസെമസ്റ്റർ (സിയുസിഎസ്എസ്) ഡിസംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
 

informations about Calicut university
Author
Calicut, First Published Apr 22, 2021, 3:50 PM IST

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബികോം/ബികോം അഡീഷണൽ സ്പെ ഷ്യലൈസേഷൻ/ബിബിഎ (സിയുസി ബിസിഎസ്എസ്) ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് സർവകലാശാല എംഎസ് സി ഫുഡ് സയൻസ് ആന്റ് ടെൿനോളജി ഒന്നാംസെമസ്റ്റർ (സിയുസിഎസ്എസ്) ഡിസംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്സ് (സിബിസിഎസ്എസ്) നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുംമെയ് മൂന്ന് വരെ അപേക്ഷിക്കാം.

കോഴ്സ്ഫീസ്
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം/ബിബിഎ/ബിഎസ്സി മാത്സ് എന്നീ കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (2019 പ്രവേശനം, രണ്ടാംവർഷം) ട്യൂഷൻഫീസ് നൂറ് രൂപ പിഴയോടെയും അഞ്ചും ആറും സെമസ്റ്റർ (2018പ്രവേശനം , മൂന്നാം വർഷം ) 500 രൂപ പിഴയോടെയും ഏപ്രിൽ 30ന് മുമ്പായി ഓൺലൈനായി അടക്കേണ്ടതാണ്.

ബിപിഎഡ് രജിസ്ട്രേഷൻ തിയതി നീട്ടി
കാലിക്കറ്റ് സർവ്വകലാശാല ഒന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സര കോഴ്സ് ) റഗുലർ/സപ്ലിമെന്ററി നവംബർ 2020 പരീക്ഷ (2018 പ്രവേശനം) യുടെ ഓൺലൈൻ രജിസ്ട്രേഷൻ തിയതി നീട്ടി.  പിഴകൂടാതെ മെയ് മൂന്ന് വരെയും 170 രൂപ പിഴയോട് കൂടി മെയ് ആറ് വരെയും ഫീസ് അടക്കാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തിയതി മെയ് ഏഴ്. അപേക്ഷ, എപിസി, ചലാൻ ഫോം എന്നിവ പരീക്ഷാഭവനിൽ എത്തിക്കേണ്ട അവസാന തിയതി മെയ് 7. ഇന്റേണൽ മാർക്ക് അപ്പ്‌ലോഡ് ചെയ്യാനുള്ള ലിങ്ക് അവസാന തിയറി പരീക്ഷക്ക് ശേഷം 15 ദിവസം ലഭ്യമായിരിക്കും.

മെഹ്സൂസ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി


 

Follow Us:
Download App:
  • android
  • ios