Asianet News MalayalamAsianet News Malayalam

UPSC CSE : റിക്ഷ ഉടമയിൽ നിന്ന് റിക്ഷാക്കാരനായി അച്ഛൻ; ആദ്യശ്രമത്തിൽ റാങ്കോടെ ഐഎഎസ് നേടി മകൻ ​ഗോവിന്ദ്

മകന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഏറ്റവുമധികം ആ​ഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും റിക്ഷാക്കാരനായ അച്ഛന്റെ ​നാരായൺ ആയിരുന്നു. 

inspirational story of Govind Jaiswal IAS
Author
Delhi, First Published Jan 24, 2022, 12:26 PM IST

ദില്ലി: സിവിൽ സർവ്വീസ് (Civil Service) സ്വപ്നം കാണുന്നവർക്ക് അവ​ഗണിക്കാനാവാത്ത ജീവിതമാണ് (Govind Jaiswal) ​ഗോവിന്ദ് ജയ്സ്വാൾ എന്ന (IAS) ഐഎഎസ് ഉദ്യോ​ഗസ്ഥന്റേത്. 2006 ൽ 22ാമത്തെ വയസ്സിൽ‌ 48ാം റാങ്കോടെയായിരുന്നു ​ഗോവിന്ദിന്റെ സിവിൽ സർവ്വീസ് നേട്ടം. ഈ തിളങ്ങുന്ന വിജയത്തിന് പിന്നിൽ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പിന്തുണയുണ്ട്.  ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷക്ക് ഹാജരാകുന്നത്. അവരിൽ മിക്കവരും ആദ്യശ്രമത്തിൽ തന്നെ പാസ്സാകുന്നവരല്ല. എന്നാൽ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് നേടാൻ ​ഗോവിന്ദിന് സാധിച്ചു. 

മകന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഏറ്റവുമധികം ആ​ഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും റിക്ഷാക്കാരനായ അച്ഛന്റെ ​നാരായൺ ആയിരുന്നു. യുപിയിലെ വാരണാസിയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. 1995 ൽ ​ഗോവിന്ദിന്റെ അച്ഛൻ നാരായണിന് 35 റിക്ഷകളുണ്ടായിരുന്നു. എന്നാൽ ഭാര്യയുടെ ചികിത്സക്ക് വേണ്ടി 20 റിക്ഷകൾ ഇദ്ദേഹത്തിന് വിൽ‌ക്കേണ്ടി വന്നു. എന്നാൽ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ‌ സാധിച്ചില്ല. 1995 ൽ ഇവർ മരണമടഞ്ഞു. 

ഇതിനിടെ യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ 2004-2005ൽ ഡൽഹിയിലേക്ക് പോകാൻ ഗോവിന്ദ് പദ്ധതിയിട്ടപ്പോൾ പണത്തിന് ക്ഷാമം നേരിട്ടു. എന്നാൽ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ അച്ഛൻ ബാക്കിയുള്ള 14 റിക്ഷകളും വിറ്റു. ഇപ്പോൾ ഒരു റിക്ഷ മാത്രമേ ബാക്കിയുള്ളൂ, അത് അദ്ദേഹം തന്നെ ഓടിക്കാൻ തുടങ്ങി.അങ്ങനെ മകന്റെ പഠനത്തിനുവേണ്ടി റിക്ഷാ ഉടമയിൽ നിന്ന് ഗോവിന്ദിന്റെ അച്ഛൻ റിക്ഷാക്കാരനായി. ​ഗോവിന്ദിന്റെ പഠനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. കഠിനാധ്വാനത്തിലൂടെയുള്ള പഠനം ​ഗോവിന്ദിനെ മികച്ച വിജയത്തോടെ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥനാക്കി. 
 

Follow Us:
Download App:
  • android
  • ios