തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ കളർകോടിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഉടൻ ആരംഭിക്കുന്നു. റേഡിയോ സ്റ്റേഷന് അനുയോജ്യമായ പേരും ലോഗോയും തയ്യാറാക്കുന്നതിലേയ്ക്ക് കർഷകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ടതും ആകർഷണീയവും വിഷയ പ്രസക്തവുമായ രീതിയിലുള്ള പേരും ലോഗോയുമായിരിക്കണം. 

തയ്യാറാക്കുന്ന പേര്, ലോഗോ എന്നിവ piofibtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അതിന്റെ ഹാർഡ് കോപ്പി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ നവംബർ ആറിന് വൈകിട്ട് അഞ്ചിനുമുൻപ് ലഭ്യമാക്കണം. ഏറ്റവും മികച്ച പേര് നിർദ്ദേശിക്കുന്ന ആൾക്ക് 2,500 രൂപയും മികച്ച ലോഗോ തയ്യറാക്കി സമർപ്പിക്കുന്ന ആൾക്ക് 5,000 രൂപയും സമ്മാനതുകയായി നൽകും. ലഭിക്കുന്ന എൻട്രികൾ ജഡ്ജിംഗ് കമ്മിറ്റി വിശദമായി പരിശോധിച്ച് സമ്മാനാർഹരെ നിശ്ചയിക്കും. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.