അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.
തിരുവനന്തപുരം: കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രി ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് എന്നിവയാണ് കോഴ്സുകൾ. ഡിസംബർ 21 ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം മൂന്ന് മണിക്കുർ വീതമായിരിക്കും ക്ലാസ്സ്. രാവിലെ 10 മുതൽ ഒരു മണി വരെയും വൈകിട്ട് രണ്ടു മുതൽ അഞ്ച് വരെയായിരിക്കും പരിശീലനം. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. എഞ്ചിനീയറിംഗ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗ്ഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. സായാഹ്ന ബാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ https://icfoss.in/events/upcoming എന്ന വെബ്സൈറ്റിലൂടെ 15 നകം അപേക്ഷിക്കണം. ഫോൺ: +91 471 2700013, 7356610110.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 10, 2020, 10:50 AM IST
Post your Comments