Asianet News MalayalamAsianet News Malayalam

JEE Advanced 2022 : ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ്; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ? മറ്റ് നിർദ്ദേശങ്ങളും...

രജിസ്ട്രേഷൻ നമ്പർ, പാസ്‍വേർഡ്, രജിസ്റ്റേർഡ് മൊബൈൽ നമ്പർ എന്നിവ ഉപയോ​ഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 

jee advanced admit card 2022 out
Author
Delhi, First Published Aug 23, 2022, 1:16 PM IST

ദില്ലി: ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഐഐടി ബോംബെ. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.  jeeadv.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ നമ്പർ, പാസ്‍വേർഡ്, രജിസ്റ്റേർഡ് മൊബൈൽ നമ്പർ എന്നിവ ഉപയോ​ഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 

ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് 2022-ൽ പരീക്ഷാ തീയതി, പരീക്ഷ കേന്ദ്രം, റിപ്പോർട്ടിംഗ് സമയം, തുടങ്ങി എല്ലാ പ്രധാന നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ടും ഫോട്ടോ ഐഡി പ്രൂഫും കൈവശം വയ്ക്കണം. ആ​ഗസ്റ്റ് 23 നാണ് ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചത്. ആ​ഗസ്റ്റ് 28 നാണ് പരീക്ഷ നടക്കുക. jeeadv.ac.in എന്ന വെബ്സൈറ്റില് നിന്ന് അ‍ഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ? 
ഔദ്യോ​ഗിക വെബ്സൈറ്റായ jeeadv.ac.in  സന്ദർശിക്കുക
ഹോം പേജിൽ അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ നമ്പർ, പാസ്‍വേർഡ് എന്നിവ നൽകി ലോ​ഗിൻ ചെയ്യുക
സബ്മിറ്റ് ചെയ്യുക
ജെഇഇ അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ലഭിക്കും
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

ജെഇഇ അഡ്വാൻസ്ഡ് ഹാൾ ടിക്കറ്റ്, ഒറിജിനൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്. ആധാർ കാർഡ്, സ്കൂൾ/കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഐഡി, ഡ്രൈവിം​ഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട്, പാൻ കാർഡ് ഇവയിൽ ഏതെങ്കിലും, ഫോട്ടോ എന്നീ ഡോക്യുമെന്റ്സ് വിദ്യാർത്ഥികൾ എക്സാം ഹാളിനുള്ളിൽ കൈവശം വെക്കണം. 
 

Follow Us:
Download App:
  • android
  • ios