ദില്ലി: ജെഇഇ മെയിൻ, യുപിഎസ്‍സിയുടെ എൻഡിഎ, എൻഎ എന്നീ പരീക്ഷകൾ എഴുതുന്നവർക്ക് അവരുടെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജൂലൈ 31 വരം നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അവസരമൊരുക്കി. രണ്ടാമത്തെ ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെയും എൻ‍ഡിഎ പരീക്ഷ സെപ്റ്റംബർ ആറിനുമാണ് നടക്കുക. 

രണ്ട് പരീക്ഷയും എഴുതുന്നവർ അക്കാര്യം വ്യക്തമാക്കണം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ എൻഡിഎ-എൻഎ പരീക്ഷകൾ ഒരു സെക്ഷനായാണ് നടത്തുക. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജൂലൈ 20 വരെയായിരുന്നു നേരത്തെ എൻഡിഎ അവസരം നൽകിയിരുന്നത്. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക