Asianet News MalayalamAsianet News Malayalam

നിയമബിരുദം നേടിയിട്ടുണ്ടോ? ഇന്ത്യൻ ആർമിയിൽ വനിതകൾക്ക് ഉൾപ്പെടെ എട്ട് ഒഴിവുകൾ; അവസാന തീയതി ജൂൺ 4

55 ശതമാനം മാർക്കോടെ എൽഎൽ.ബി. ബിരുദമാണ് യോ​ഗ്യത. ബാർ കൗൺസിലിൽ രജിസ്റ്റർചെയ്യാൻ യോഗ്യതയുണ്ടായിരിക്കണം. 

job opportunity in indian army for law graduates
Author
Delhi, First Published May 18, 2021, 2:10 PM IST

ദില്ലി: ഇന്ത്യൻ ആർമിയുടെ 27-ാമത്തെ ജാഗ് എൻട്രി സ്കീം കോഴ്സിൽ അപേക്ഷിക്കാം. എട്ട് ഒഴിവുകളിലേക്ക് നിയമബിരുദക്കാർക്കാണ് അവസരം.  ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിൽ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അവിവാഹിതർക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിൽ പരിശീലനം നൽകും. വനിതകൾ-2, പുരുഷന്മാർ-6 എന്നിങ്ങനെയാണ് ഒഴിവുകൾ.

55 ശതമാനം മാർക്കോടെ എൽഎൽ.ബി. ബിരുദമാണ് യോ​ഗ്യത. ബാർ കൗൺസിലിൽ രജിസ്റ്റർചെയ്യാൻ യോഗ്യതയുണ്ടായിരിക്കണം. 21-27 വയസ്സ് ആണ് പ്രായപരിധി. 01 ജൂലായ് 2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷകർ 02 ജൂലായ് 1994-നും 01 ജൂലായ് 2000-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios