Asianet News MalayalamAsianet News Malayalam

കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ ഇന്നുകൂടി; വനിതകള്‍ക്കും അവസരം

നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. 

job opportunity in kerala police for sports persons
Author
Trivandrum, First Published Sep 10, 2021, 8:49 AM IST


തിരുവനന്തപുരം: കേരള പോലീസിലെ ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ. കായിക താരങ്ങൾക്കാണ് അവസരം. നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, സൈക്ലിങ്, വോളിബോൾ എന്നിവയിൽ ആൺപെൺ വ്യത്യാസമില്ല. ഒഴിവുകൾ-അത്ലറ്റിക്സ്- 19, ബാസ്കറ്റ്ബോൾ -7, നീന്തൽ -2 (സ്ത്രീ), ഹാൻഡ്ബോൾ ഒന്ന് (പുരുഷൻ), സൈക്ലിങ്-4, വോളിബോൾ-4, ഫുട്ബോൾ-6 (പുരുഷൻ).

2018 ജനുവരി ഒന്നിനുശേഷം കായിക യോഗ്യത നേടിയവർക്കാണ് അവസരം അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളിൽ ഒന്ന്/രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളിൽ (4×100 റിലേ, 4×400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളിൽ ഇന്റർ സ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ് മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്സിറ്റി/ജൂനിയർ/സീനിയർ). യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പുകൾ.

അക്കാദമിക് യോഗ്യത. പ്ലസ്ടു/തത്തുല്യ വിജയം. പ്രായം 18 -26. (അർഹതയുള്ളവർക്ക്യസ്സിളവ് ലഭിക്കും) ശാരീരികയോഗ്യത പുരുഷൻ: കുറഞ്ഞ ഉയരം (168 സെന്റീമീറ്റർ), നെഞ്ചളവ് 81 സെന്റീമീറ്റർ, കുറഞ്ഞ വികാസം അഞ്ച് സെന്റീമീറ്റർ സ്ത്രീ: കുറഞ്ഞ ഉയരം 157 സെന്റീമീറ്റർ (അർഹതയുള്ളവർക്ക് ഇളവ് നൽകും). വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും. http://keralapolice.gov.in സെപ്റ്റംബർ 10ആണ് അവസാനതിയതി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 
 

Follow Us:
Download App:
  • android
  • ios